• waytochurch.com logo
Song # 12831

എന് യേശു എന് പ്രീയന് എനിക്കുള്ളോന് നീ CSIKerla66


 My Jesus, I love Thee
1
എന്‍ യേശു എന്‍ പ്രീയന്‍ എനിക്കുള്ളോന്‍ നീ
നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം;
എന്‍ കാരുണ്യ വീണ്ടെടുപ്പു രക്ഷനീ
ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ
2
ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ
എന്‍ മോചനം വാങ്ങി നീ കാല്‍വരിയില്‍;
ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടി ഏറ്റതാല്‍
ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ
3
ഞാന്‍ സ്നേഹിക്കും ജീവമരണം തന്നില്‍
ഞാന്‍ ജീവിക്കും നാളെന്നും വാഴ്ത്തും നിന്നെ;
എന്‍ ഗാനം അന്ത്യശ്വാസം പോകുമ്പോഴും
ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ
4
അനന്തപ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേയ്ക്കും
ഞാന്‍ പാടീടും മിന്നും മുടി വച്ചങ്ങു
ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com