• waytochurch.com logo
Song # 12832

ആനന്ദ ദൈവസ്നേഹമേ CSIKerla67


 O Love Divine
8.8.6.
1
ആനന്ദ ദൈവസ്നേഹമേ,
നീ എന്‍റെ ഉള്ളില്‍ പൂര്‍ണ്ണമേ
വാഴുന്നതേതുനാള്‍?
ഈ സ്നേഹ നന്ദി പൂണ്ടിട്ടു
ഞാന്‍ ദാഹിച്ചാലസ്യപ്പെട്ടു
ചാകുന്നു നാള്‍ക്കുനാള്‍
2
പാതാളം ചാവും ഇപ്പുറം,
നിന്‍ ശക്തി പോയതപ്പുറം
ദൈവീക സ്നേഹമേ;
സ്വര്‍ദൂത ശ്രേഷ്ഠ സംഘവും
കണ്ടില്ല നിന്‍ വലിപ്പവും,
അഗാധ സ്നേഹമേ
3
ആദ്യന്തം അറ്റ സ്നേഹമേ,
ഗ്രഹിപ്പതും അസാദ്ധ്യമേ
ഈ അല്പനാം എന്നാല്‍
കാഠിന്യം ഉള്ള എന്‍ നെഞ്ചില്‍
നിന്‍ സ്വന്ത ശക്തി തോന്നുകില്‍
വിശേഷ ഭാഗ്യമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com