പാഴായ പാപ ലോകത്തെ CSIKerla69
Oh 'twas love.
1
പാഴായ പാപ ലോകത്തെ
സ്നേഹിച്ചു മാ പുരാന്‍
രക്ഷണ്യ ശ്രേഷ്ഠ ദാനത്തെ
എല്ലാരും നേടുവാന്‍
സ്നേഹമേ! ഹാ സ്നേഹമേ!
ആശ്ചര്യ സ്നേഹമേ!
കാല്‍വാരി മേല്‍ രക്ഷിതാവെ
ക്രൂശിച്ച സ്നേഹമേ!
2
ഉയിര്‍ത്ത ദൈവജാതനെ
ഞാന്‍ സ്വന്തം ആക്കുമേ
എന്‍ ത്രാണം തന്‍റെ യാഗമേ
തന്‍ രക്തം തീര്‍ത്ഥമേ (സ്നേഹമേ..)
3
ഞാന്‍ പൂര്‍ണ്ണസ്ഥാനേ സ്നേഹത്താല്‍
എത്തീടും സത്യമേ
പാപാധിഭാര നീക്കത്താല്‍
ആശ്വാസം നേടുമേ (സ്നേഹമേ..)
4
സന്തോഷത്തോടെന്‍ യാത്രയാം
സ്വര്‍ഗ്ഗീയ ഭാഗ്യം ഞാന്‍
മുന്‍കൂട്ടി കാണും, യേശുവാം
എന്‍ പൂര്‍ണ്ണ സ്നേഹവാന്‍ (സ്നേഹമേ..)
5
സാത്താന്‍റെ തോല്‍വി പാടണം
ആഘോഷത്തോടെ നാം
കര്‍ത്താവില്‍ ചാകും ഏവരും
ജയം കൊണ്ടാടണം (സ്നേഹമേ..)