• waytochurch.com logo
Song # 12835

ദൈവത്തിന്റെ സ്നേഹം മൂലം CSIKerla70


 I am a child of grace.
8.7.8.7.
1
ദൈവത്തിന്‍റെ സ്നേഹം മൂലം
രക്ഷപ്പെട്ട പാപി ഞാന്‍;
എന്നെപ്പോലെ ആരും ഉണ്ടോ?
കൃപയുടെ പൈതല്‍ ഞാന്‍
2
പാപത്തിങ്കല്‍ ജനിച്ചവന്‍
ശുദ്ധി ഹീനന്‍ അത്രെ ഞാന്‍;
യേശു എന്നെ സ്നേഹിച്ചല്ലോ,
കൃപയുടെ പൈതല്‍ ഞാന്‍
3
യേശുവിന്‍റെ രക്തത്തിങ്കല്‍
സ്നാനം ചെയ്ത പാപി ഞാന്‍;
ഇതിനാലെ പാപം നീങ്ങി
കൃപയുടെ പൈതല്‍ ഞാന്‍
4
ശുദ്ധാത്മാവു വാസം ചെയ്‌വാന്‍
ആശപ്പെട്ടു പാര്‍ക്കും ഞാന്‍;
അവന്‍ എന്നെ പൂര്‍ണ്ണന്‍ ആക്കും
കൃപയുടെ പൈതല്‍ ഞാന്‍
5
കൃപ, കൃപ, കൃപ എന്നു
സ്തുതി പാടും എന്നും ഞാന്‍;
രക്ഷ എല്ലാം കൃപ മൂലം
കൃപയുടെ പൈതല്‍ ഞാന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com