• waytochurch.com logo
Song # 12844

ശങ്കരാഭരണം ആദിതാളം csikerla


 ശങ്കരാഭരണം - ആദിതാളം
'എല്ലാം യേസുവേ' - എന്ന രീതി
പല്ലവി
എല്ലാമേശുവേ, എനിക്കെല്ലാമേശുവേ
അനുപല്ലവി
അല്ലലേറുമീയുലകില്‍ സുഖമില്ലല്ലോ
ചരണങ്ങള്‍
1. നാഥനും സഹായനും സ്നേഹിതനിടയനും
നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും (എല്ലാമേശുവേ..)

2. മാതാവും പിതാവുമെന്‍-ബന്ധുമിത്രാദികളും
സന്തോഷദാതാവാം യേശു-നല്‍കും പൂര്‍ണ്ണഭാഗ്യവും (എല്ലാമേശുവേ..)

3. ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും
ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഔഷധവും (എല്ലാമേശുവേ..)

4. ബോധക പിതാവുമെന്‍ പോക്കിലും വരവിലും
ആദരവു കാട്ടീടും കൂട്ടാളിയുമെന്‍ തോഴനും (എല്ലാമേശുവേ..)

5. ചൂടും ആഭരണവും, കീര്‍ത്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും (എല്ലാമേശുവേ..)

6. വാനജീവ അപ്പവും ജീവനുമെന്‍ കാവലും
ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും (എല്ലാമേശുവേ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com