കര്‍ണ്ണാടകം ധനാശി CSIKerla8
കര്‍ണ്ണാടകം - ധനാശി
ഏകതാളം
1
യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ
പ്പോലെയാക്കണം മുഴുവന്‍
2
സ്നേഹമാം നിന്നെക്കണ്ടവന് - പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കേണം എന്നെ അശേഷം
സ്നേഹം നല്‍കണം എന്‍പ്രഭോ
3
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനേ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്വാന് നല്കുകേ
4
ദാസനെപ്പോലെ സേവയെച്ചെയ്ത
ദൈവത്തില്‍ ഏകജാതനേ
വാസം ചെയ്യണം ഈ നിന് വിനയം
എന്റെ ഉള്ളിലും നാഥനേ
5
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ!
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്കുകേ
6
തന്റെ പിതാവിന് ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-
ന്നനുരൂപമാക്കണമേ
7
തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നേ
ഗ്രഹിപ്പിക്ക നിന് ശിഷ്യനെ
8
രാത്രി മുഴുവന്‍ പ്രാര്‍ത്ഥിപ്പാനായു-
ണര്‍ന്നിരുന്ന എന്‍ യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
9
[ലോക സ്ഥാനവും സാത്താന് മാനവും
വെറുത്ത ദൈവ ജാതനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ]
10
കൗശലങ്ങളും ഉപായങ്ങളും
പകെക്കും സത്യരാജാവേ
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
11
[ഇഹ ലോകത്തില്‍ ചിന്തകള്‍ ലേശം
ഏശാഞ്ഞാശ്രിത വല്‍സലാ
മഹല്‍ ശക്തിയാം നിന് ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്കുക]
12
മനുഷ്യരിലും ദൂതന്മാരിലും അതി
സുന്ദരനായോനേ
അനുദിനം നിന് ദിവ്യ സൗന്ദര്യം
എന്നാമോദമാകേണമേ