• waytochurch.com logo
Song # 12852

തോടിആദിതാളം CSIKerla87


 തോടി-ആദിതാളം
'യേശുമഹേശനെ ഞാന്‍' - എന്ന രീതി
പല്ലവി
സോദരരൈക്യതയില്‍-വസിപ്പതു
മോദമഹോ സതതം
ചരണങ്ങള്‍
1. എത്ര നന്മയതു-എത്ര സന്തോഷമേ
എത്ര മഹാനന്ദമേ-സഹോദരര്‍
സ്നേഹമായ്‌ മേവതഹോ! (സോദര..)

2. മേദിനിയില്‍ ബലം-സോദരങ്ങള്‍ക്കഹോ!
സാദരമൈക്യതയില്‍-വസിപ്പതു
മോദമോടെ പ്രിയമായ്‌ (സോദര..)

3. ആരോന്‍ ശിരസ്സതില്‍-വീഴ്ത്തിയതാം തൈലം
ഊറിത്തന്നങ്കിയിന്‍-വക്കോളവും
വ്യാപിച്ചീടുന്നതുപോല്‍ (സോദര..)

4. പര്‍വതാഗ്രങ്ങളില്‍-വീണൊഴുകീടുന്ന
മഞ്ഞുപോലൈക്യതയും-ക്രിസ്തേശുവില്‍
നിന്നൊഴുകുന്നു സദാ (സോദര..)

5. ഐക്യതയുള്ളിടത്തേകുന്നു കര്‍ത്തനും
ഭാഗ്യകരങ്ങളാകും-വരങ്ങളെ
മാരിസമം സതതം (സോദര..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com