വീണ്ടും പാടിക്കൊണ്ടാടുവിന് CSIKerla
1
വീണ്ടും പാടിക്കൊണ്ടാടുവിന്‍
യേശുവിന്‍ വാക്യങ്ങള്‍;
സാരം തോന്നുവാന്‍ പാടുവിന്‍
അത്ഭുത വാക്യങ്ങള്‍;
ജീവന്‍ നല്‍കും വാക്യം
നല്‍ വിശ്വാസയോഗ്യം
മാരസമേ അത്ഭുതമേ
സ്നേഹസമ്പൂര്‍ണ്ണമേ
2
മാനുഷര്‍ക്കുയിര്‍ നല്‍കുമേ
യേശുവിന്‍ വാക്യങ്ങള്‍;
പാപിയെ വിളിച്ചീടുന്നേ
അത്ഭുത വാക്യങ്ങള്‍,
ആത്മത്രാണം ദാനം
സ്വര്‍ഗ്ഗഭാഗ്യം ദാനം (മാരസമേ..)
3
പാരെങ്ങും മുഴങ്ങീടുന്നേ
യേശുവിന്‍ വാക്യങ്ങള്‍;
പാപമോചനം നല്‍കുന്നേ
അത്ഭുത വാക്യങ്ങള്‍;
യേശുനാഥാ ഇന്നേ
മോചിക്കേണം എന്നെ (മാരസമേ..)