• waytochurch.com logo
Song # 12855

ഹാ സന്തോഷ വാക്യമേ CSIKerla90


 Jesus saves, Jesus saves
1
ഹാ! സന്തോഷ വാക്യമേ,
യേശുവേ രക്ഷകന്‍;
എങ്ങും ഘോഷിക്കേണമേ
യേശുവേ രക്ഷകന്‍
നാടുതോറും കീര്‍ത്തിപ്പിന്‍,
നാഥന്‍ ചൊന്നതോര്‍മ്മിപ്പിന്‍,
ആര്‍ത്തെങ്ങും പ്രസ്താവിപ്പിന്‍;
യേശുവേ രക്ഷകന്‍.
2
കപ്പല്‍ ഓട്ടി ചൊല്ലുവിന്‍,
യേശുവേ രക്ഷകന്‍;
പാപികള്‍ക്കു ചൊല്ലുവിന്‍
യേശുവേ രക്ഷകന്‍
ദ്വീപുതോറും പാടുവിന്‍
തീരംതോറും പാടുവിന്‍
ഏറെ ഗീതം പാടുവിന്‍
യേശുവേ രക്ഷകന്‍.
3
പോരിന്‍സ്ഥാനം കേള്‍ക്കണം
യേശുവേ രക്ഷകന്‍;
താന്‍ വാണീടും കാരണം
യേശുവേ രക്ഷകന്‍.
ഭീതിയേറും കാലത്തും,
പ്രാണന്‍പോകും നേരത്തും
കല്ലറയ്ക്കു ചാരത്തും,
യേശുവേ രക്ഷകന്‍.
4
വായുമാര്‍ഗ്ഗം കേള്‍ക്കട്ടെ,
യേശുവേ രക്ഷകന്‍;
ജാതികള്‍ കൊണ്ടാടട്ടെ
യേശുവേ രക്ഷകന്‍.
ദാനമായി വന്നല്ലോ
ദാരിദ്ര്യപ്പെട്ടോര്‍ക്കെല്ലാം
ദൈവം രക്ഷ ആയല്ലോ,
യേശുവേ രക്ഷകന്‍.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com