• waytochurch.com logo
Song # 12857

എങ്ങും പുകഴ്ത്തുവിന് സുവിശേഷംഹാ CSIKerla9


 എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം-ഹാ
മംഗള ജയ ജയ സന്ദേശം

1. നരഭോജികളെ നരസ്നേഹികളാം
ഉത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം- (ഹാ മംഗള..)

2. അജ്ഞാനാന്ധതയാകെയകറ്റും
വിജ്ഞാനപ്പൊരുള്‍ വീശും
വേദാന്തപ്പൊരുള്‍ സുവിശേഷം- (ഹാ മംഗള..)

3. ഭീകരസമരസമാകുലമാക്കും
ഭൂമിയില്‍ ഭീതിയെ നീക്കും
ശാന്തിസന്ദായക സുവിശേഷം- (ഹാ മംഗള..)

4. വിമലജനേശുവില്‍ വിശ്വസിച്ചീടുകില്‍
വിടുതലനാമയമരുളും
വിജയധ്വനിയീ സുവിശേഷം- (ഹാ മംഗള..)

5. കൃപയാലേതൊരു പാതകനേയും
പാവനശോഭിതനാക്കും
പാപനിവാരണ സുവിശേഷം- (ഹാ മംഗള..)

6. നശിക്കും ലൌകിക ജനത്തിനു ഹീനം
നമുക്കോ ദൈവീക ജ്ഞാനം
കുരിശിന്‍ വചനം സുവിശേഷം- (ഹാ മംഗള..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com