ജയിക്കുമേ സുവിശേഷം ലോകം
ഇംഗ്ലീഷ്-ആദിതാളം
പല്ലവി
ജയിക്കുമേ !- സുവിശേഷം ലോകം
ജയിക്കുമേ !- പേയുടെ ശക്തികള്‍
നശിക്കുമേ !- സകലലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല
കുനിക്കുമേ അതു-ബഹു സന്തോഷമേ!
ചരണങ്ങള്‍
1. കൂടുവിന്‍-സഭകളെ വന്നു
പാടുവിന്‍-യേശുവിന്‍ കീര്‍ത്തി കൊ-
ണ്ടാടുവിന്‍-സുവിശേഷം ചൊല്ലാന്‍
ഓടുവിന്‍-നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം
ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം (ജയി..)
2. ഇടിക്കണം-പേയിന്‍ കോട്ട നാം
ഇടിക്കണം-ജാതിഭേദങ്ങള്‍
മുടിക്കണം-സ്നേഹത്തിന്‍ കൊടി
പിടിക്കണം-യേശുരാജന്‍റെ സുവിശേഷക്കൊടി
ഘോഷത്തോടുയര്‍ത്തീടണം വേഗം (ജയി..)
3. മരിച്ചു താന്‍-നമുക്കു മോക്ഷത്തെ
വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍-എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍-യേശുദേവന്‍റെ രക്ഷയിന്‍ കൊടി
ഘോഷത്തോടുയര്‍ത്തീടേണം നമ്മള്‍ (ജയി..)
4. ചെലവിടീന്‍-സുഖം ബലത്തേയും
ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തേയും
ചെലവിടീന്‍-വസ്തു സമ്പത്തുക്കള്‍
ചെലവിടീന്‍-യേശുരാജന്‍റെ മഹിമയിന്‍ കൊടി
ഏവരും ഉയര്‍ത്തീടേണം നമ്മള്‍ (ജയി..)
5. യോഗ്യമേ-ഇതു നമുക്കതി
ഭാഗ്യമേ-രക്ഷിതാവിന്‍റെ
വാക്യമേ-സ്വര്‍ഗ്ഗലോകരോ-
ടൈക്യമേ-യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ (ജയി..)