• waytochurch.com logo
Song # 12861

ഹിന്തുസ്ഥാന് രൂപകതാളം CSIKerla96


 ഹിന്തുസ്ഥാന്‍ - രൂപകതാളം
പല്ലവി
യേശു പരന്‍ വാണീടും-പാരില്‍
എങ്ങും മഹാ രാജനായ്‌
ചരണങ്ങള്‍
1. യേശു പരന്‍ വാണീടും-യേശു എന്നും വാണീടും
ഈ സൂര്യ-ചന്ദ്രന്മാരും തീരെ ഇല്ലാതെ പോയെന്നാലും (യേശു..)

2. വന്‍ കരകളിന്മേലും-വലിയ രാജ്യങ്ങള്‍ മേലും
മാലോകര്‍ ഏവര്‍ മേലും-ദൂരെ ദ്വീപാന്തരങ്ങള്‍ മേലും (യേശു..)

3. സാധു ജാതികള്‍ മേലും-വീര ജാതികള്‍ മേലും
സര്‍വ്വകുലങ്ങള്‍ മേലും-പാരില്‍ സകല ഭാഷക്കാര്‍ മേലും (യേശു..)

4. രാജര്‍ പ്രഭുക്കള്‍ ചക്ര-വര്‍ത്തികള്‍ സകലരും
രാജാധിരാജന്‍ മുമ്പില്‍-വീണു വണങ്ങി കുമ്പിട്ടു നില്‍ക്കും (യേശു..)

5. സത്യ സുവിശേഷത്തിന്‍ സാധു കല്പനപോലെ
സകല രാജാക്കന്മാരും-ചെയ്യും നീതി വസിക്കും എങ്ങും (യേശു..)

6. കുറ്റം ശിക്ഷകളില്ല ഗുണമല്ലാതൊന്നും ഇല്ല
കൊണ്ടാടും ലോകരെല്ലാം-യേശു ഏക ചക്രവര്‍ത്തിയാം (യേശു..)

7. സന്ധ്യയുഷസ്സുകളില്‍-സകല ദേശത്തുള്ളോരും
സംഗീതം യേശുപേരില്‍-പാടി വന്ദനം ചെയ്യും എന്നും (യേശു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com