• waytochurch.com logo
Song # 12863

ആനന്ദഭൈരവിആദിതാളം CSIKerla


 ആനന്ദഭൈരവി-ആദിതാളം
പല്ലവി
മോദമതി മോദമോദം ഹാ-വാഗ്ദത്ത കാലം
സാദരമണഞ്ഞീടുന്നഹോ
അനുപല്ലവി
ജാതിഭേദ വാദം തീര്‍ന്നു-ജാതികളൊന്നായിടുന്നു
യൂദജാതിയും മുതിര്‍ന്നു-ജാതമോദം പാടിടുന്നു (മോദ..)
ചരണങ്ങള്‍
1. അന്നു കാനനങ്ങള്‍ പൂക്കുമേ-സീയോന്‍റെ മക്കള്‍
നന്ദിയോടു പാടിയാര്‍ക്കുമേ
അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി
ഉന്നതമായ്‌ മിന്നും ജനം-സന്നുതി പാടി വസിക്കും (മോദ..)

2. അന്നു സീയോനില്‍ നിന്നുണ്ടാകും-ആജ്ഞാവിശേഷം
മന്നിടമെല്ലാമതു കേള്‍ക്കും
മന്നവര്‍ മന്ത്രി പ്രജകള്‍-എന്നിവരെല്ലാവരിലും
ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങള്‍ (മോദ..)

3. കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാല്‍
വാട്ടമുണ്ടാകയില്ലേതുമേ
കാട്ടു പുലികളും ആട്ടിന്‍-കൂട്ടവുമൊന്നിച്ചു മേയും
നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വര്‍ദ്ധിച്ചീടും (മോദ..)

4. വാളു കുന്തങ്ങള്‍ക്കില്ലാവശ്യം-കൊഴുക്കളാക്കി
ചാലുപോക്കാനാക്കുമായവ
നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും
വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ (മോദ..)

5. ഹാലെലൂയ്യാ ഗീതം പാടുമേ-യരുശലേമും
ഹാലെലൂയ്യാ രാഗം പാടുമേ
ഹാലെലുയ്യാ വാനത്തിലും-ഹാലെലുയ്യാ ഭൂമിയിലും
ഹാലെലുയ്യാ മാലാഖമാര്‍ ചൊല്ലുമേ മാനുഷരെല്ലാം (മോദ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com