• waytochurch.com logo
Song # 12868

വിശുദ്ധ അങ്കിയോടു നാം CSIKerla303


 Beyond the swelling flood
1
വിശുദ്ധ അങ്കിയോടു നാം
യോര്‍ദ്ദാന്‍ കരയില്‍ കൂടും നാം;
ഭയം സന്ദേഹം കൂടാതെ
സന്തോഷത്തോടെ പാടുമേ
യോര്‍ദ്ദാനിനപ്പുറം

യോര്‍ദ്ദാനിനപ്പുറം-
നാം പാടും കീര്‍ത്തനം
നാം പാടും കീര്‍ത്തനം-
യോര്‍ദ്ദാനിനപ്പുറം
2
ഈ ലോകത്തില്‍ പ്രയാസങ്ങള്‍
വന്നാലും ഇല്ല ഭീതികള്‍;
ആ ഇന്‍പ വീട്ടില്‍ ദൈവമേ
എന്‍ കണ്ണുനീര്‍ തുടയ്ക്കുമേ
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)
3
ഞാന്‍ സ്നേഹിച്ചോരെ കാണുമേ
സന്തോഷ ശബ്ദം കേള്‍ക്കുമേ
ആനന്ദത്താല്‍ എന്‍ ഉള്ളവും
നിറഞ്ഞുപാടും കീര്‍ത്തനം
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)
4
ഹാ യേശുവേ എന്‍ പാദത്തെ
നേര്‍ പാതയില്‍ നടത്തുകേ;
സന്താപം നീക്കും സ്നേഹത്തില്‍
എന്നേക്കും പാര്‍ക്കും മോക്ഷത്തില്‍
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com