ആനന്ദം ശോഭയേറും CSIKerla304
Beautiful Home !
1
ആനന്ദം ശോഭയേറും
നിത്യ വീടുണ്ടേ;
സര്‍വദാ സന്തോഷം
അവിടെ കാണുമേ;
ദൂതര്‍ പാടും സംഗീതം
സിംഹാസനത്തിന്‍ ചുറ്റും;
എന്നു ഞാന്‍ ചെന്നുചേരും
ആനന്ദ വീട്ടിലേ?
ഹാ! ആനന്ദമേ,
ഹാ! സന്തോഷമേ,
ഞാന്‍ ചേരുമ്പോള്‍ വീട്ടില്‍
ഹാ ആനന്ദമേ
2
പുഷ്പങ്ങള്‍ ആ നല്‍ വീട്ടില്‍
എന്നും പൂക്കുമേ
ബാലര്‍ ഗീതം പാടി
കീര്‍ത്തിക്കും യേശുവേ;
ഇന്‍പ സ്വരം മുഴങ്ങും
സിംഹാസനത്തിന്‍ ചുറ്റും
എന്നു ഞാന്‍ ചെന്നു ചേരും
ആനന്ദ വീട്ടിലേ? (ഹാ!..)
3
വേഗത്തില്‍ ഞാനും ചേരും
ആ നല്‍ വീട്ടിലേ;
ക്രിസ്തു എന്‍റെ ജീവന്‍
ഭയം എനിക്കില്ലേ;
വേഗം യേശുവേ കാണും
രാജനായ് വാഴുന്നവന്‍;
അന്നു ഞാന്‍ ചെന്നു ചേരും
ആനന്ദവീട്ടിലേ (ഹാ!..)