• waytochurch.com logo
Song # 12878

സ്വര്ഗ്ഗഭാഗ്യം എത്രയോഗ്യം CSIKerla313


 Happiness of Heaven
സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം
ആര്‍ക്കു വര്‍ണ്ണിക്കാം-അതിന്‍
ഭാഗ്യമോര്‍ക്കുന്തോറുമെനിക്കാശയേറുന്നേ

1. പാപലോകത്തില്‍ കിടന്നു പാടുപെടുന്നു-എനി-
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടില്‍ ചെന്നുചേര്‍ന്നിടാം- (സ്വര്‍ഗ്ഗ..)

2. മുമ്പേ മുമ്പേ പോയിടുന്നോര്‍ ഭാഗ്യമുള്ളവര്‍-മന്നി-
ലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍- (സ്വര്‍ഗ്ഗ..)

3. ലോകസംബന്ധ ഭവനം വിട്ടുപോയെന്നാല്‍-മോക്ഷെ
കൈകളാല്‍ തീര്‍ക്കാത്ത വീട്ടില്‍ പാര്‍ത്തീടാമല്ലോ- (സ്വര്‍ഗ്ഗ..)

4. രണ്ടിനാല്‍ ഞരങ്ങി ഞാനും വാഞ്ഛിച്ചീടുന്നു-ആത്മ
വീണ്ടെടുപ്പിന്‍ പുത്ര സന്തോഷത്തിലെത്തുവാന്‍- (സ്വര്‍ഗ്ഗ..)

5. ഇങ്ങുപെടും പാടുകള്‍ക്കാശ്വാസം പ്രാപിപ്പാന്‍-എന്‍റെ
മംഗല മോക്ഷപുരത്തിലെപ്പോഴെത്തും ഞാന്‍- (സ്വര്‍ഗ്ഗ..)

6. പ്രാവിനെപ്പോല്‍ രണ്ടു ചിറകുണ്ടെന്നാകില്‍ ഞാന്‍ ശീഘ്രം-
എത്തും പറന്നെന്‍റെ മണവാളന്‍ സന്നിധൌ- (സ്വര്‍ഗ്ഗ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com