• waytochurch.com logo
Song # 12882

ഡപ്പാആദിതാളം CSIKerla


 ഡപ്പാ-ആദിതാളം
പല്ലവി
മനുവേല്‍ മന്നവനേ പരനേ
മനുവായ്‌ വന്നവനേ
അനുപല്ലവി
മനുവേലേ നിന്മനമലിഞ്ഞരികില്‍
വരിക വൈകാതെ-പരനേ- (മനു..)
ചരണങ്ങള്‍
1. കരുണയിന്നുടയോനേ എന്നതി-ദുരിതം കാണണമേ
പരവശനായീടുന്നയ്യോ എന്‍-പാതകമതിനാലെ-പരനേ- (മനു..)

2. അപ്പനും അമ്മയുമായെനിക്കെപ്പൊഴുതും നീയേ
ഉള്‍പരിതാപം കണ്ടു കനിഞ്ഞീ-യല്‍പനു തുണചെയ്ക-പരനേ- (മനു..)

3. പെരുമഴപോലഗ്നിയസ്ത്രം-നരരിപുവാം സാത്താന്‍
തെരുതെരെയെയ്യുന്നയ്യോ എന്നില്‍-കരളലിഞ്ഞീടണമേ-പരനേ- (മനു..)

4. ശരണം നീയല്ലാതടിയനു-ഒരുവനുമില്ലയ്യോ
മരണം വരെയുമരികിലിരുന്നു-പരിപാലിക്കണമേ-പരനേ- (മനു..)

5. നിന്നെ വിട്ടിട്ടങ്ങടിയന്‍-എങ്ങു പോയീടും?
കണ്മണിപോല്‍ നിന്നെ ഞാന്‍ കാക്കും-എന്നരുള്‍ ചെയ്തോനേ-പരനേ- (മനു..)

6. അരികില്‍ വരായ്കില്‍ നീ, എന്‍റെ-മരണം വന്നീടും
കരുണാവാരിധിയേ വന്നെന്‍റെ-കരളു തണുപ്പിക്ക-പരനേ- (മനു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com