താ താ സുഖം പരനേനിന്‍ ദാസനു സിക്കു നീ CSIKerla318
ചെഞ്ചുരുട്ടി-ആദിതാളം
പല്ലവി
താ താ സുഖം പരനേ-നിന്‍ ദാസനു (സിക്കു) നീ
അനുപല്ലവി
നാഥാ ദാസര്‍ക്കു നിത്യം നന്മ രക്ഷകള്‍ തന്നു
ഖേദം ഒഴിച്ചു കാത്തു-കൃപയെ പ്രകാശിപ്പിച്ചു- (താ..)
ചരണങ്ങള്‍
1. നീയല്ലാതാരു ശരണം-നിന്‍ മക്കള്‍ക്കു നീ
നേരെ വന്നേക-കരുണ താമസിക്കല്ലേ
കായം ധരിച്ചു ഭൂവില്‍-കഷ്ടങ്ങളെ വഹിച്ചു
ക്രൂശില്‍ മരിച്ചുയിര്‍ത്തു-മേവും കാരുണ്യവാനേ- (താ..)
2. ദോഷം ക്ഷമിക്ക നാഥനേ-പാപികള്‍ക്കുള്ള
ഖേദം ഒഴിക്ക നാഥനേ-ഇന്നേരം തിരു
തോഷം അരുളും കൃപ-സൂക്ഷ്മം അടിയാര്‍ കാണ്മാന്‍
സുഖം കല്പിച്ചീടണമേ-സന്തോഷകാരണനേ- (താ..)
3. ഭാഗ്യം തരും പരമനേ-അനുഗ്രഹങ്ങള്‍
ഭാഗ്യം ചെയ്യേണമിങ്ങുമെ-സ്തുതി നിനക്കു
യോഗ്യം ഇന്നും എന്നേയ്ക്കും-യോഗ്യം നിന്‍ കൃപമൂലം
യോഗ്യം കീര്‍ത്തനം ചൊല്‍വാന്‍-ഇമ്മാനുവേലേ ഇപ്പോള്‍- (താ..)