• waytochurch.com logo
Song # 12884

സുഖപ്രസവത്തിനായി പ്രാര്ത്ഥന CSIKerla319


 (സുഖപ്രസവത്തിനായി പ്രാര്‍ത്ഥന)
'വരിക നല്‍ വരങ്ങളെ നീ'-എന്ന രീതി
പല്ലവി
ദയയോടേശു നാഥനേ കടാക്ഷിക്കേണമേ-
രക്ഷ നീ നല്‍കേണമേ
ചരണങ്ങള്‍
1. സൗഖ്യത്തോടെ ഈ നിന്‍ ദാസി പ്രസവിച്ചീടുവാന്‍
തിരു കൃപ തന്നീടുക

2. ആധി വ്യാധി സങ്കടങ്ങള്‍ അകറ്റും വല്ലഭാ
സുഖം അരുളും നല്ലവാ

3. നോവും പാടും വേദനകളും ഒഴിക്കും വൈദ്യനേ-
ഇമ്പം പെരുക്കും നിത്യനേ

4. നോക്കി സര്‍വ്വ സങ്കടങ്ങള്‍ നീക്കും ശക്തനേ-
ഇങ്ങും നോക്കുകന്‍പനേ-

5. അടിയാര്‍ ചെയ്ത പാതകങ്ങള്‍ മോചിക്കേണമേ-
കൃപ ശോഭിക്കേണമേ-

6. നിന്‍റെ നാമത്തിന്‍ നിമിത്തം കേട്ടരുളുകേ-
ജപം യേശുനാഥനേ-


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com