സുഖപ്രസവത്തിനായി പ്രാര്ത്ഥന CSIKerla
(സുഖപ്രസവത്തിനായി പ്രാര്‍ത്ഥന)
'തരണമേ പരമ ശരീരി'-എന്ന രീതി
പല്ലവി
താതാ സുഖ പ്രസവ കാലം-തിരു
ദാസിക്കീശോ നല്‍ മനുവേലാ
അനുപല്ലവി
പാതകങ്ങള്‍ ക്ഷമിക്കും നാഥാ-തിരു
പാദം ശരണം അരുള്‍ മോദം-വേഗം-
ചരണങ്ങള്‍
1. ഏതുകാലത്തും പരിപാലാ-നീയേ
എളിയ ഞങ്ങള്‍ക്കു രക്ഷാ നാഥന്‍
ഖേദങ്ങള്‍ നീക്കും ഗുണശീലാ-ദാസര്‍
കേണിരക്കുന്നു കൃപ ചെയ്‌വാന്‍ - വേഗം
2. പണ്ടു ശിശുവായ് വന്ന നാഥാ-ഭവാന്‍
പരിചോടു നിന്‍ മാതാവിനന്നു
കണ്ടു സുഖപ്രസവം തന്നു-അന്നേര്‍
കരുണയോടീ ദാസിക്കും തായേ - വേഗം
3. താതന്‍ മാതാ നല്‍ വൈദ്യന്‍ നീയേ-തിരു
ദയ ഞങ്ങള്‍ക്കെന്നും രക്ഷയാമേ
ഭേദമില്ലാത്ത ചൊല്ലുള്ളോനേ-അരുള്‍
പെരികെ സന്തോഷമേ-കൃപാലോ - വേഗം
4. പിഴയിങ്ങുള്ളവ ക്ഷമ ചെയ്തു-തിരു
പേരിന്നടിയാര്‍ സ്തുതി പാടാന്‍
വഴിപോലെ ആശീര്‍വാദം ചെയ്തു-കാത്തു
മംഗലം ദാസര്‍ക്കെന്നും നീ താ - വേഗം