ഹിന്ദുസ്ഥാന് രൂപകതാളം CSIKerla34
ഹിന്ദുസ്ഥാന്‍ - രൂപകതാളം
പല്ലവി
ഇന്നിങ്ങെഴുന്നുവായേ-ഈശോ
ഇമ്മാനുവേലേ നീയേ
ചരണങ്ങള്‍
1. വിണ്ണില്‍ നിന്നടിയാര്‍ക്കായ്-വിരഞ്ഞു യാത്ര ചെയ്തോനേ
പൊന്നീശോ ഗുണവാനേ-സ്വാമീ
പോറ്റുന്നടിയാര്‍ നിന്നെ- (ഇന്നി..)
2. ഗമനം ആഗമനവും-കനിഞ്ഞു നടത്തേണമേ
ക്ഷമയോടെഴുന്നു വായേ-സ്വാമീ
സകല നന്മയുള്ളോനേ- (ഇന്നി..)
3. ഇന്നീ ഭവനം വിട്ടു-യാത്ര ചെയ്യുന്നവര്‍ക്കു
നന്നേ നന്മകള്‍ തായേ-സ്വാമീ
നാഥന്‍ നീ കാവലായേ- (ഇന്നി..)
4. ഇങ്ങു വസിപ്പവര്‍ക്കും-യേശു നീയേ ശരണം
ഭംഗിയായ് പാലിക്കേണം-സ്വാമീ
പല നന്മകള്‍ നല്‍കണം- (ഇന്നി..)
5. പാപ പരീക്ഷകളും-പല കഷ്ടനഷ്ടങ്ങളും
കേവലം അടുക്കാതെ-സ്വാമീ
കൃപയോടു കാത്തുകൊള്‍വാന്‍- (ഇന്നി..)