• waytochurch.com logo
Song # 12891

ജര്മ്മന് ഏകതാളം CSIKerla36


 ജര്‍മ്മന്‍ - ഏകതാളം
പല്ലവി
വരിക ദാസരിന്‍ വീടതില്‍
മഹത്വ ദേവാ ഇന്നേരത്തില്‍
അനുപല്ലവി
അരുമയുള്ള നിന്‍ അനുഗ്രഹം വരാന്‍
അടിമകള്‍ ഇരന്നീടുന്നേ- (വരിക..)
ചരണങ്ങള്‍
1. ഇതു നിന്നുടെ വീടാകുവാന്‍
ഇതില്‍ നിന്‍ കീര്‍ത്തി പൊങ്ങീടുവാന്‍
സ്തുതി അപേക്ഷകള്‍ ദിനം പ്രതി ഇതില്‍
ശോഭയായ്‌ കഴിച്ചീടുവാന്‍- (വരിക..)

2. ഇതില്‍ പരിശുദ്ധി കൂടുവാന്‍
ഇതില്‍ നിന്‍മക്കള്‍ വാണീടുവാന്‍
ഇതില്‍ സന്തോഷവും നല്‍ സമാധാനവും
ഇതു മുതല്‍ വസിച്ചീടുവാന്‍- (വരിക..)

3. തിരുകൃപ നിഴലാകുവാന്‍
തിരു ദൂതര്‍ കാവലാകുവാന്‍
തിരുസുതര്‍ തുണയാകുവാന്‍ കൂടെ
തിരുശുദ്ധാത്മന്‍ വാണീടുവാന്‍- (വരിക..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com