• waytochurch.com logo
Song # 12894

എക്കാലം കാണുമോ എന്ന രീതി CSIKerla39


 'എക്കാലം കാണുമോ' എന്ന രീതി
പല്ലവി
യേശു മഹേശാ ഇങ്ങെഴുന്നരുളേണം
ആശിഷം തരുവാന്‍ കൃപാസനം-വഴിയായ്‌- (യേശു..)
ചരണങ്ങള്‍
1. ആദിയേ ദേവാ അമലാ ഒമേഗാ-നീതിയിന്‍ സൂര്യാ വിമലാ അമേയാ
ജ്യോതി പ്രകാശമാം വേദ നാഥാ സ്വാമീ- (യേശു..)

2. മേഘവാഹനനേ ശോകപാപഹനേ-ദേഹവാഹനനേ ലോകരക്ഷകനേ
ദേഹം ധരിച്ച നരദേവനേ സ്വാമി- (യേശു..)

3. ധരണിയിലിരുവര്‍ ഒരു മനസ്സോടെ-തിരുനാമം ജപിച്ചാല്‍ വിരവൊടു-ഭഗവാന്‍
വരുമിവിടെ എന്നു വചിച്ച കൃപാലോ- (യേശു..)

4. ഇങ്ങു നിന്‍ ഭജനം ഭംഗിയായ് സതതം പുംഗഭക്തിയുടന്‍ എന്നും ചൊല്ലീടുവാന്‍
സംഗതി വരുത്തുക നീ കൃപയോടിഹ- (യേശു..)

5. മോക്ഷത്തിന്മേലും ഇക്ഷിതി അഖിലം-സാക്ഷിയായ്‌ മേവും ക്രിസ്തേശു-മഹേശാ
ഇക്ഷണം പ്രസന്നതയാകണം ഇഹ ഭവാന്‍- (യേശു..)

6. ഭക്തവത്സലനേ മുക്തിദായകനേ-ഭക്തി നല്‍കണമേ ശക്തിമാന്‍ ഗുരുവേ
ശക്തിജ്ഞാനം ദയ തിങ്ങും യഹോവയേ- (യേശു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com