ദൈവമേ ഈയാണ്ടിനന്തം CSIKerla
ദൈവമേ, ഈയാണ്ടിനന്തം
കാണുവോളം കാത്തു നീ;
പാതയറ്റ കാനനത്തില്‍
മാര്‍ഗ്ഗമായിരുന്നു നീ
സ്നേഹത്തോടെ യാത്ര എല്ലാം
കൂടെവന്ന നാഥനേ,
നിന് കൃപാകടാക്ഷത്തിന്നു
സ്തോത്രം എന്നെന്നേയ്ക്കുമേ
1
ആശീര്‍വാദങ്ങള്‍ ഈയാണ്ടില്‍
മാരിപോല്‍ പൊഴിഞ്ഞു നീ;
ആദിയന്തം നിന് സഹായം
നല്കി കാത്തുകൊണ്ടു നീ
സ്നേഹ കാരുണ്യങ്ങളാലെ
രാവിലും പകലിലും
ആപല്‍ക്കാലം നീക്കി ഭാഗ്യം
നല്കി ഞങ്ങള്‍ക്കേവര്‍ക്കും
3
അന്ധകാര കാലത്തിങ്കല്‍
ഭീതി പൂണ്ടു ദാസരും;
നിന് സ്വരൂപത്തെ മറപ്പാന്‍
വന്നുകാര്മേഘങ്ങളും,
എങ്കിലും നിന് സ്നേഹം എന്നും
കൈവിടാതിരുന്നിതേ
ഖേദത്തില്‍ ആശ്വാസം തന്നും
ക്ഷേമമായ് നടത്തിയേ.
4
ഏറെ സ്നേഹിതര്‍ ഈയാണ്ടില്‍
ദീര്‍ഘനിദ്ര പ്രാപിച്ചു
സ്വര്‍ഗ്ഗനാട്ടില്‍ ഞങ്ങളേയും
ഇന്നു കാത്തുനില്ക്കുന്നു
മൃത്യു നാളില്‍ യാത്ര തീര്‍ന്നു
ഭൂവില്‍ നിന്നു പോകയില്
ദൈവമേ ഈ ദാസരേയും
ചേര്‍ക്കണം നിന് തേജസ്സില്‍