ദ്വിജാവന്തിആദിതാളം CSIKerla335
ദ്വിജാവന്തി-ആദിതാളം
പല്ലവി
നാളുകള്‍ പോയീടുന്നു-സഹോദരാ
നാളുകള്‍ പോയീടുന്നു
അനുപല്ലവി
നാളുകള്‍ നാലുവിരല്‍-നീളമേയുള്ളതിനാല്‍
ചേലോടു നീയിതു-ചിന്തിച്ചുണര്‍ന്നുകൊള്‍ക- (നാളുകള്‍..)
ചരണങ്ങള്‍
1. പൂവും പിഞ്ചും വിളഞ്ഞും-പഴുത്തുമൊരു
മാവില്‍ നിന്നു വീഴും പോല്‍
ചാവാല്‍ പിടിപെട്ടു നിന്‍-ചുറ്റിലുള്ള അനേകര്‍
ഭൂവില്‍ നിന്നെടുക്കപ്പെ-ട്ടീടുന്നില്ലയോ? നിന്‍റെ- (നാളുകള്‍..)
2. തന്ത തള്ള പോയില്ലയോ-സഹോദരാ
എന്തിങ്ങനെയിരിക്കുന്നു?
ഹന്തയെന്നേക്കുമായി നിന്‍റെ ഭവനമതില്‍
ചന്തമോടിരുന്നീടാ-മെന്നോ നിനയ്ക്കുന്നു? നിന്‍റെ- (നാളുകള്‍..)
3. ഇന്നും ദൈവം കനിഞ്ഞയ്യോ-ജീവനോടു
നിന്നെവെച്ചിരിക്കുന്നഹോ
ഉന്നതന്‍ കനിവെ വെ-ടിഞ്ഞു നടന്നാല്‍ ചാവു
ഒന്നു മൊരുങ്ങാനേരം-നിന്നെയെടുത്തീടും നിന്‍- (നാളുകള്‍..)
4. യേശു കുരിശില്‍ നിനക്കായ് സഹോദരാ
ഏറി മരിച്ചതോര്‍ക്ക നീ
ലേശവും താമസിയാ-തേശുവിന്‍ പാദത്തെ നീ
ആശ്ലേഷം ചെയ്തവനില്‍-വിശ്വസിച്ചാശ്വസിക്ക- (നാളുകള്‍..)
5. ഇഷ്ടകാലമിതയ്യയ്യോ-സഹോദരാ
കഷ്ടകാലം പിന്‍ വരുന്നു
ഇഷ്ടകാലത്തില്‍ ഗുണ-പ്പെട്ടിടായ്കില്‍ നരകാ-
രിഷ്ടതയില്‍ വീണയ്യോ-കഷ്ടമുഴന്നീടും നിന്‍- (നാളുകള്‍..)