ഘണ്ടാരംആദിതാളം CSIKerla336
ഘണ്ടാരം-ആദിതാളം
പല്ലവി
ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി
എന്നെ രക്ഷിക്ക നാഥനേ
ചരണങ്ങള്‍
1. നിന്നെ മറന്ന മഹാ-നീച പാപി ഈ വര്‍ഷം
ഒന്നുകൂടെ ജീവിപ്പാന്‍-ഉള്ളം അലിഞ്ഞല്ലോ നീ- (ഇന്നേരം..)
2. വമ്പുല്ലാസങ്ങളായ-കൊമ്പും ഇലയുമെന്യേ
മന്നാ കനികകളൊന്നും-തന്നില്ലേ പാതകന്‍ ഞാന്‍- (ഇന്നേരം..)
3. നല്ല വിത്തിട്ട മന്നാ-കല്ലായിപ്പോയെന്‍ ഉള്ളം
നാനാവിധം കളകള്‍-താനേ മുളച്ചു പോയേ- (ഇന്നേരം..)
4. ആണ്ടൊന്നുകൂടെ നില്‍പാന്‍-അനുവാദം നേടിയോനേ
വേണ്ട കോപമിന്നേരം-വെറുക്കരുതെന്നെ സ്വാമീ (ഇന്നേരം..)
5. ചുറ്റും കിളയ്ക്ക വാക്കാല്‍-ചൊരിക നിന്‍ ആത്മവെള്ളം
മുറ്റും ആത്മഫലങ്ങള്‍-മോടിയായ് ഞാന്‍ തരുവേന്‍- (ഇന്നേരം..)
6. വര്‍ഷം ഒന്നു പോകുന്നേ-മാപാപി ചെയ്ത ദോഷം
വൈഷമ്യ ഭാരമായി-മലപോല്‍ പൊങ്ങി നില്‍ക്കുന്നേ- (ഇന്നേരം..)
7. ഈ ഭാരച്ചുമടും കൊണ്ടെങ്ങനെ ക്ഷീണനാം ഞാന്‍
തില്‍പുള്ള ലോകക്കാട്ടില്‍-തീവ്രം നടപ്പേനയ്യോ- (ഇന്നേരം..)
8. കൈ നീട്ടി ഇപ്പോള്‍ എന്‍റെ-കനത്ത ചുമടാം പാപം
മാനുവേലേ നീ നീക്കി-മറുവര്‍ഷം നല്‍കീടുക- (ഇന്നേരം..)