• waytochurch.com logo
Song # 12902

നിന് നന്മകള് കാരുണ്യവും CSIKerla337


1. നിന്‍ നന്മകള്‍ കാരുണ്യവും
ഒരാണ്ടു കൂടെ ദൈവമേ
ലഭിച്ച ഞങ്ങള്‍ ഏവരും
വന്ദിച്ചു സ്തോത്രം ചെയ്യുമേ

2. മഹാ സമ്പൂര്‍ണ്ണ യാഗമേ
എന്‍ പാപഭാരം താങ്ങുകേ
പിമ്പുള്ളതെല്ലാം തള്ളി ഞാന്‍
മുമ്പോട്ടു യാത്ര ചെയ്യുമേ

3. ഈ അന്ധകാര ലോകത്തില്‍
നീ പാത ശോഭിപ്പിക്കുകേ,
വല്ലാത്ത ആത്മയുദ്ധത്തില്‍
വെന്നീടുവാന്‍ തുണയ്ക്കുകേ

4. എന്‍ ശക്തി സൌഖ്യം ഭാഗ്യവും
നീ ആകണം ദയാപരാ;
ഞാന്‍ സഞ്ചരിപ്പാന്‍ മാര്‍ഗ്ഗവും
നീ ആകണം രക്ഷാകരാ

5. വിശ്വസ്തന്‍ ശുദ്ധനായെന്നും
നിന്‍ സ്വന്തം ഞാനായീടേണം;
അന്ത്യം വരെ നിന്‍ സാന്നിദ്ധ്യം
എന്നോടുണ്ടായിരിക്കണം

6. മേല്‍ സ്വര്‍ഗ്ഗ കനാന്‍ നാടതില്‍
മഹോന്നതാസനത്തിന്‍ മുന്‍
ഞാന്‍ വന്നു ചേരുവോളവും
തുണയ്ക്കണം സദാ ഭവാന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com