• waytochurch.com logo
Song # 12906

രാക്കാലം ആടുമേയ്പന്മാര് CSIKerla341


 While shepherds watched.
C.M.
1
രാക്കാലം ആടുമേയ്പന്മാര്‍
കാത്തീടും നേരത്തില്‍,
കര്‍ത്താവിന്‍ ദൂതന്‍ വന്നു താന്‍
മഹത്വ തേജസ്സില്‍.
2
ഭയപ്പെടായ്‌വിന്‍ നിങ്ങള്‍ക്കും
ഭൂലോകര്‍ ഏവര്‍ക്കും
സന്തോഷ ദൂതു നല്‍കുന്നു
ദൂതന്‍ ചൊന്നാനിദം
3
ഇന്നാള്‍ ദാവീദിന്‍ ഗ്രാമത്തില്‍
നിങ്ങള്‍ക്കു രക്ഷകന്‍
കര്‍ത്താവാം ക്രിസ്തു ജാതനായ്‌
ചിഹ്നം കാട്ടുന്നു ഞാന്‍.
4
പുല്‍ക്കൂട്ടില്‍ ജീര്‍ണ്ണ വസ്ത്രത്താല്‍
ചുറ്റപ്പെട്ടോന്‍ താനായ്‌
കണ്ടീടും ദിവ്യ ബാലനെ
ദൃഷ്ടിക്കു പാത്രനായ്‌.
5
അന്നേരം ദൂത സൈന്യവും
മാ ശോഭയില്‍ വന്നു;
ആ ദൂതനോടുകൂടെയും
ദൈവത്തെ സ്തുതിച്ചു
6
മഹോന്നതേ മഹത്വവും
ഭൂലോകെ ശാന്തിയും
ദിവ്യ പ്രസാദം ഏവര്‍ക്കും
എന്നേയ്ക്കുമാകണം.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com