• waytochurch.com logo
Song # 12909

മാലോകരേ ഹാ കേള്‍ക്കുക ഹാ കേള്‍ക്കുക ഇത്


Chords: ആദിതാളം

 ഇംഗ്ലീഷ്-ആദിതാളം
1. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍
ജാതനായിന്നാള്‍, ജാതനായിന്നാള്‍-ജാത
സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍

2. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
സ്വര്‍ലോക രാജന്‍ ഈ ഭാഗ്യനാളില്‍ മനുഷ്യരൂപമായ്‌- സ്വര്‍
മനുഷ്യരൂപമായ്‌, മനുഷ്യരൂപമായ്‌-മനു
സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍

3. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ഏഴക്കോലമായ്- ആടു
ഏഴക്കോലമായ്, ഏഴക്കോലമായ്-ഏഴ
ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ജാതനായിന്നാള്‍- ആടു

4. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
ഭൂവിലെങ്ങും സമാധാനമേകിടുവാന്‍ പിറന്ന വാര്‍ത്തയെ- ഭൂവി
പിറന്ന വാര്‍ത്തയെ, യേശു പിറന്ന വാര്‍ത്തയെ-പിറ
ഭൂവിലെങ്ങും സമാധാനമേകിടുവാന്‍ പിറന്ന വാര്‍ത്തയെ- ഭൂവി

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com