വിശ്വസ്തരെല്ലാരും CSIKerla347
O come, all ye faithful
1
വിശ്വസ്തരെല്ലാരും
ഭാഗ്യമോദത്തോടെ
വന്നീടുക ബെത്ലഹേം നാടതില്‍
ദൂതരിന്‍ രാജന്‍
ജാതനായി കാണ്മിന്‍-
നാം വന്നു വണങ്ങീടാം
നാം വന്നു വണങ്ങീടാം
നാം വന്നു വണങ്ങീടാം
ക്രിസ്തുവെ
2
ദൈവത്തില്‍ ദൈവം
ശോഭയില്‍ ശോഭ
സാധുവാം കന്യയില്‍ ജാതനായ്;
സാക്ഷാല്‍ ദൈവം
സൃഷ്ടിയല്ല ജാതന്‍- (നാം..)
3
ദൂതരിന്‍ സംഘം
പാടി സ്തുതിച്ചീടിന്‍,
മോക്ഷ നിവാസികള്‍ വാഴ്ത്തുവിന്‍
"അത്യുന്നതത്തില്‍
ദൈവത്തിന്നു സ്തോത്രം"- (നാം..)
4
ഈ ഭാഗ്യനാളില്‍
ജാതനായ രാജന്‍
യേശുവേ വാഴ്ക! എന്നേക്കുമേ,
"മര്‍ത്യരില്‍ പ്രീതി
പാരില്‍ സമാധാനം"- (നാം..)