ഹിന്തുസ്ഥാന്ആദിതാളം CSIKerla
ഹിന്തുസ്ഥാന്‍-ആദിതാളം
പല്ലവി
അതിമംഗല കാരണനേ
സ്തുതി തിങ്ങിയ പൂരണനേ-നരര്‍-
അനുപല്ലവി
വാഴുവാന്‍ വിണ്‍ തുറന്നൂഴിയില്‍ പിറന്ന
വല്ലഭ താരകമേ- (അതി..)
ചരണങ്ങള്‍
1. മതി മങ്ങിയ ഞങ്ങളെയും
വിധി തിങ്ങിയോര്‍ തങ്ങളെയും-നിന്‍റെ
മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍
വന്നുവോ പുംഗവനേ- (അതി..)
2. മുടി മന്നവര്‍ മേടയേയും
മഹാ ഉന്നത വീടിനേയും-വിട്ടു
മാട്ടിടയില്‍ പിറന്നാട്ടിടയര്‍ തൊഴാന്‍
വന്നുവോ ഈ ധരയില്‍- (അതി..)
3. തങ്കക്കട്ടിലുകള്‍ വെടിഞ്ഞു
പശുത്തൊട്ടിയതില്‍ കിടന്നു-ബഹു
കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-
കഷ്ടം സഹിച്ചുവോ നീ- (അതി..)
4. ദുഷ്ട പേയ്ഗണം ഓടുവാനും
ശിഷ്ടര്‍ വായ്‌ഗണം പാടുവാനും-നിന്നെ
പിന്തുടരുന്നവര്‍ തുമ്പമെന്യേ വാഴാന്‍
ഏറ്റ നിന്‍ കോലമിതോ- (അതി..)
5. എല്ലാ പാപങ്ങളുമകലാന്‍
ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍
പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു-
മേനിക്കു കണ്ടീലയോ- (അതി..)