മഹിമാപതി മശിഹാ എന്ന രീതി CSIKerla356
'മഹിമാപതി മശിഹാ' - എന്ന രീതി
പല്ലവി
ജഗദീശനാം മശിഹാ ജാതനായിടും വിവരം
ബഹു സൂക്ഷ്മ ദൈവഗിരം പാര്‍ത്ഥിവ കേട്ടീടണമേ
അനുപല്ലവി
ഭഗവന്നിയോഗമേ പരിപൂര്‍ണ്ണ കാലമേ- ജഗ
ചരണങ്ങള്‍
1. ശ്രീ ദാവീദിന് പട്ടണമാം ശ്രേഷ്ഠ ബേതലെമതിങ്കല്
നീതിയാര്‍ന്ന കന്യകയില്‍ നേമിതന് ജനിച്ചീടുമേ
അതിദൂര ഭൂപന്മാര് അണച്ചീടും കാഴ്ചകള്‍- ജഗ
2. ദൂതനേകന് മുന്വരുമേ സൂക്ഷ്മ യത്നം ചെയ്തിടുമേ
ഭൂതരെല്ലാം കുമ്പിടുമേ പൂര്‍ണ്ണ രാജേശന്‍ പദമേ
എതിര്ത്തിടുന്നോരെല്ലാം ഹരം വന്നു പോകുമേ- ജഗ
3. നീതി പാരില്‍ തിങ്ങിടുമേ നേരുകേടൊഴിഞ്ഞിടുമേ
പാതകം കുറഞ്ഞിടുമേ ഭാഗ്യമെങ്ങും വന്നിടുമേ
അധിപന് മശിഹയാം അവനിയില്‍ എങ്ങുമേ- ജഗ