ഹുശേനിആദിതാളം CSIKerla
ഹുശേനി-ആദിതാളം
പല്ലവി
വന്നേന്‍ കാല്‍വരി കുരിശതിന്‍ അരികെ-നോക്കി
നിന്നേന്‍ എന്‍ പാപബലിയായവനെ
ചരണങ്ങള്‍
1. എന്നെപ്രതി മുറിഞ്ഞ കാല്‍കരങ്ങള്‍-ക്ഷീണം
ഏറെ സഹിച്ച തിരു അരുമ ജഡം
തന്നില്‍ തന്നെ വ്യസനം അടക്കിയതും-പ്രാണന്‍
താനായി വിട്ട ദിവ്യ നിലയെയും ഞാന്‍-കണ്ടു- (വന്നേന്‍..)
2. കണ്ടേനെന്നൊടു തിരു സ്നേഹബലം തിരു
കരുണ നീതിയും ഒന്നായ് ചേര്‍ന്ന വിധം
പണ്ടേ യാഗത്തെ പാപത്തിന്‍ നിമിത്തം-ചെയ്‌വാന്‍
പറുദീസായില്‍ നിയോഗിച്ചതിന്‍ നിവൃത്തി-കണ്ടു- (വന്നേന്‍..)
3. എന്‍ പേര്‍ക്കുകൊണ്ട അടി മുറിവുകളും-കായം
എങ്ങും നുറുങ്ങി രക്തം ഓടിയതും
എന്‍ പേര്‍ക്കു വിട്ട ദീര്‍ഘശ്വാസങ്ങളും-എല്ലാം
ഇപ്പാപി എന്നും ധ്യാനിച്ചിഹ വസിപ്പേന്‍-താണു- (വന്നേന്‍..)
4. അയ്യോ പാപത്തിന്‍ ശിക്ഷ ഭയങ്കരമേ-ഇനി
അടിയന്‍ എന്‍ ഈശോ നിനക്കായിരിപ്പേന്‍
മെയ്യായെന്‍ ദേഹം ദേഹി ആത്മാവും-മേലാല്‍
വിനയത്തോടെ നിനക്കായ് ചെലവിടുവേന്‍-പാപി- (വന്നേന്‍..)