• waytochurch.com logo
Song # 12945

മഹിമാപതി മശിഹാ മേഘവാഹനമതിന്മേല്‍


Chords: ആദിതാളം

 ഇംഗ്ലീഷ്-ആദിതാളം
പല്ലവി
മഹിമാപതി മശിഹാ മേഘ-വാഹനമതിന്മേല്‍
ജയപ്രാഭവത്തോടഹോ സ്വര്‍ഗ്ഗ-ലോകത്തിന്നെഴുന്നാന്‍
അനുപല്ലവി
ബഹു ദൂതസൈന്യങ്ങള്‍-ജയഗീതം പാടുന്നു- മഹി..
ചരണങ്ങള്‍
1. മഹസ്സുര നഭസ്ഥലങ്ങള്‍ മേഘ-വാഹനം കടന്നു;
ബഹുനിര ദൂതഗണങ്ങള്‍ പുണ്യ-പാദം കുമ്പിടുന്നു;
മഹത്വത്തിന്‍ രാജന്നു-തുറന്നു സ്വര്‍ദ്വാരങ്ങള്‍- മഹി..

2. എതിരേറ്റു ദൂതസംഘം മോടി-ഏറും വിണ്‍പതിയെ
അതിഘോഷ സേവചെയ്തു കീര്‍ത്തി-ആര്‍ത്തു പാടി നിന്നു
പരമണ്ഡലങ്ങളില്‍-പല രാഗം കേള്‍ക്കുന്നു- മഹി..

3. നരലോക രക്ഷകനായ്‌ ദേഹം-നാഥന്‍ പൂണ്ടിരുന്നു
കുരിശില്‍ തന്നെ ബലിയായ് നല്‍കി-ഘോഷത്തോടുയിര്‍ത്തു
മരണത്തെ പാപത്തെ-സാത്താനെയും വെന്നു- മഹി..

4. ഇഹലോകത്തില്‍ പരത്തില്‍ എങ്ങും-ഏകധാ നിറഞ്ഞും
മഹിമാസനത്തിലങ്ങു വിണ്ണില്‍-വാഴുന്നേശുരാജന്‍
ഗ്രഹിപ്പാനത്യത്ഭുതം-ജഡം പൂണ്ട ദൈവത്വം- മഹി..

5. ജയിക്കുന്നു രക്ഷകര്‍ത്തന്‍ പാരിന്‍ ജാതികളഖിലം
മയക്കങ്ങള്‍ വിട്ടു തന്നെ വാഴ്ത്തി-വന്ദിച്ചീടുവോളം
വിയത്തിന്നു മേല്‍ അങ്ങു വിളങ്ങുന്നു നായകന്‍- മഹി..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com