• waytochurch.com logo
Song # 12949

ഹിന്തുസ്ഥാന്ആദിതാളം csikerla


 ഹിന്തുസ്ഥാന്‍-ആദിതാളം
പല്ലവി
യേശുപരാ എങ്ങും നല്‍ സമാധാനം
ഇക്കാലം അരുള്‍ക പരാ
ചരണങ്ങള്‍
1. നാശമുള്ള പാരില്‍ നന്മ നിറച്ചീടാന്‍
ആശിച്ചു വന്ന നാഥാ-പാപ
നാശക ദൈവ ജാതാ- യേശു..

2. പാരില്‍ സമാധാനം-പക്ഷമാം നല്‍ദാനം
പൂരിപ്പാന്‍ വന്ന ദേവാ രക്ഷ
പാരില്‍ പകര്‍ന്ന ദേവാ- യേശു..

3. ചോരയൊന്നില്‍ നിന്നും-തോന്നിയവര്‍ തമ്മില്‍
ഏറെ ശല്യം ചെയ്യുന്നു-ക്രൂര-
പ്പോരില്‍ പലര്‍ ചാകുന്നു- യേശു..

4. സാരമറ്റതായ-സംഗതിയാല്‍ തുള്ളി
ഏറെപ്പേര്‍ ചാകുന്നയ്യോ-പേയും
ഏറെ ജയിക്കുന്നയ്യോ- യേശു..

5. വൃദ്ധര്‍ ക്ഷീണര്‍ ഏറെ-മക്കള്‍ ഭാര്യമാരും
അത്തല്‍ പെടുന്നതാലെ-ദാരി-
ദ്ര്യത്തില്‍ പെടുന്നിക്കാലം- യേശു..

6. ഏതും യത്നമെന്യേ-ഏറെപ്പേര്‍ ചാകുന്നേ
പാതാളത്തില്‍ ചേരുന്നേ-അതാല്‍
വേതാളം ഞെളിയുന്നേ- യേശു..

7. യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം
അത്യാവശ്യം തന്നീടാന്‍-എങ്ങും
സത്യാനുഗ്രഹം കൂടാന്‍- യേശു..

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com