• waytochurch.com logo
Song # 12952

യേശു നല്ല മേയ്പന്ഭീതി നീക്കും താന് csikerla


 'Jesus is our Shepherd'
6.5.
1. യേശു നല്ല മേയ്പന്‍-ഭീതി നീക്കും താന്‍,
സങ്കടങ്ങള്‍ സര്‍വ്വം ഇല്ലാതാക്കും താന്‍,
അവന്‍ പോകും മാര്‍ഗ്ഗേ-നാമും പോകണം,
ഭാരം നേരിട്ടാലും-ഭാഗ്യമായാലും.

2. യേശു നല്ല മേയ്പന്‍-മോദം നല്‍കുന്നു,
തന്‍റെ ഇന്‍പ ശബ്ദം-നാം അറിയുന്നു
ശാസിച്ചാലും കൂടെ സ്നേഹിക്കുന്നവന്‍,
വേറെ ആരും വേണ്ട-പാത കാട്ടുവാന്‍.

3. യേശു നല്ല മേയ്പന്‍-ആപല്‍ക്കാലേ താന്‍,
ആടുകള്‍ക്കു വേണ്ടി-ജീവന്‍ വെടിഞ്ഞാന്‍,
നാം എല്ലാരും തന്‍റെ-പിന്‍ ചെന്നീടുവിന്‍,
ആയുഷ്ക്കാലം എന്നും-തന്നെ സ്നേഹിപ്പിന്‍.

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com