ആനന്ദ നാടുണ്ടേ മാ ദൂരത്തില് CSIKerla388
'There is a happy land'
1. ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍
ശോഭയില്‍ ശുദ്ധന്മാര്‍ നില്‍ക്കുന്നതില്‍
പാടുന്നു കീര്‍ത്തനം "യേശു രാജന്‍ യോഗ്യനാം"
ഘോഷിപ്പിന്‍ സ്തോത്രവും എന്നേയ്ക്കുമേ
2. ആനന്ദ ദേശത്തില്‍ വാ, വേഗം വാ;
ഭീതി സന്ദേഹങ്ങള്‍ ഇല്ലാതെ വാ
ഭാഗ്യമായ് വാഴും നാം, പാപം ദുഃഖം നീങ്ങിപ്പോം;
കര്‍ത്താവിനോടെന്നും സല്‍ഭാഗ്യമേ.
3. ശോഭിക്കും മുഖങ്ങള്‍ ആ ദേശത്തില്‍
സ്നേഹിക്കും എന്നും നാം താതന്‍ കയ്യില്‍
ആകയാല്‍ ഓടുവിന്‍ പൂര്‍ണ്ണ സ്നേഹം കാണുവാന്‍
ശോഭയില്‍ വാഴുവാന്‍ എന്നേയ്ക്കുമേ.