• waytochurch.com logo
Song # 12957

സല് പ്രീയനുണ്ടുമോക്ഷേ CSIKerla39


1. സല്‍ പ്രീയനുണ്ടുമോക്ഷേ
മേല്‍ വീട്ടില്‍ ബാലരേ
ഈ സ്നേഹിതന്‍റെ സ്നേഹം
എന്നേയ്ക്കും നില്‍ക്കുമേ.
ഭൂലോക പാശമെല്ലാം
ക്രമേണ മാറുമേ
ഈ സ്നേഹിതന്‍റെ സ്നേഹം
എന്നേയ്ക്കും നില്‍ക്കുമേ.

2. സ്വര്‍ലോകില്‍ നല്‍വീടൊന്നും
ഉണ്ടല്ലോ ബാലരേ,
നല്‍വാഴ്വുണ്ടാവാനങ്ങു
ഈശോ ഭരിക്കുമേ.
കണ്ടാലും സാമ്യമായി
ഈ ലോകിലുണ്ടോ ഹേ?
അങ്ങുള്ള ഇന്‍പ വാഴ്വില്‍
തെല്ലും ക്ഷയമില്ലേ.

3. മേല്‍ വീട്ടില്‍ പൊന്‍ കിരീടം
ഉണ്ടല്ലോ ബാലരേ,
വീണ്ടോനെ എതിരേല്‍പാന്‍
കിരീടം ചൂടുമേ.
ഇന്നാളില്‍ രക്ഷപ്പെട്ടോര്‍
പിന്‍ ചെല്ലുകില്‍ തന്നെ
ആ ജീവന്‍റെ കിരീടം
അന്നാള്‍ ധരിക്കുമേ.

4. മേല്‍ വീട്ടില്‍ നല്ല ഗീതം
ഉണ്ടല്ലോ ബാലരേ
മഹാജയം പാടാനായ്‌
ഓര്‍ വീണയുണ്ടു ഹേ.
ആ ലോകത്തിന്‍പമെല്ലാം
ഈശോവിന്‍ സ്വന്തമേ,
അവങ്കലേയ്ക്കു വാ, വാ,
ഇന്‍പം തന്നീടുമേ.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com