• waytochurch.com logo
Song # 12958

ഹാലെലൂയാ ആമേന്‍ഹാലെലൂയാ ആമേന്‍


Chords: ആദിതാളം

 ഇംഗ്ലീഷ്-ആദിതാളം
പല്ലവി
ഹാലെലൂയാ ആമേന്‍-ഹാലെലൂയാ ആമേന്‍
ഹാലെലൂയാ ബാലകോല-ശീല മനുവേലാ
അനുപല്ലവി
കീര്‍ത്തനം സങ്കീര്‍ത്തനം നീ
ചേര്‍ത്തരുള്‍ ഇന്നും എന്നേയ്ക്കും- (ഹാലെലൂയാ..)
1
ആദിയന്തഹീനാ-അത്ഭുതശക്ത മഹേശാ
മോദകാരണാ ദയാലോ
മുക്തികരാ-ശ്രീപരമേശാ
ഖേദഹരാ സന്താപഹരാ-അഘ
ശാപ-ഹരാ ശുഭദാനേശാ- (ഹാലെലൂയാ..)
2
സ്വര്‍ണ്ണ മോക്ഷവാനേ-
സ്തുതിധരനേ ഗുണവാനേ
മണ്ണുലകത്തിന്നുദിച്ച-
മന്നവനേ ശ്രീമരിസുതനേ
നിര്‍ണ്ണയമേ സ്തുതി നിന്നുടതേ-മമ
സഞ്ചരനേ ശുഭകാരണനേ- (ഹാലെലൂയാ..)
3
താതനന്നു കയ്യില്‍-തന്ന മഹത്വ കുമാരാ
മോദമോടലിഞ്ഞെഴുന്ന-
മോടിതരും ഗുരുവരവീരാ
ആധിഹരാ സന്തോഷകരാ-ശ്രിയ-
മേക പരാ സകലേശ വരാ- (ഹാലെലൂയാ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com