വിതച്ചീടുക നാംഎന്ന രീതി CSIKerla399
'വിതച്ചീടുക നാം'-എന്ന രീതി
1. സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി
ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക
വരും യേശു വേഗം-തരും പൊന്‍ കിരീടം
വാഴും സ്വര്‍ഗ്ഗരാജ്യേ തന്‍റെ മടിയില്‍
ദൈവ പുത്രനു നാം പാടീടുക
തേജസ്സുടയോനു നിത്യം പാടുക (ദൈവ..)
2. തേജസ്സില്‍ നാം കാണും പ്രേമരാജന്‍ മുഖം
തീരുമെല്ലാ ഖേദം സ്വര്‍ഗ്ഗരാജ്യത്തില്‍
നീതിയങ്കി ചാര്‍ത്തി-ഭീതിയെല്ലാം നീക്കി
നീതി സൂര്യനെ നാം-നേരിട്ടുകാണും- (ദൈവ..)
3. യേശുവിനെ നന്നായ്-സ്നേഹിക്കുന്ന ബാലര്‍
യേശുവിന്നു ഇന്നു-ഗീതങ്ങള്‍ പാടും
അശുദ്ധിയില്ലാതെ-വിശുദ്ധിയില്‍ പാര്‍ത്താല്‍
യേശുവോടുകൂടെ-വാഴാം സ്വര്‍ഗ്ഗത്തില്‍- (ദൈവ..)