• waytochurch.com logo
Song # 12966

പരിശുദ്ധാത്മാവേ വന്നു CSIKerla401


പരിശുദ്ധാത്മാവേ വന്നു
സര്‍വ്വസൃഷ്ടിയേയും പുതുക്കുക
പകര്‍ന്നിടുകാത്മാവേ
കൃപാവരം ഞങ്ങളിലീസമയം
വീശുക ആത്മാവേ-വീശുക ഈ സഭമേല്‍

1. പാപത്തിലുഴന്നീടുന്ന
പാപികളെ ഉയര്‍ത്തി
പരിശുദ്ധരാക്കി സദാ
നടത്തുക നിന്‍ വഴിയില്‍
നിന്നുടെ സാക്ഷികളായ് ദിനവുമവര്‍
ലോകത്തില്‍ ജീവിച്ചിടാന്‍ - വീശുക-

2. സ്നേഹത്തില്‍, ഐക്യതയില്‍
നിന്‍ ജനം വസിച്ചിടുവാന്‍
സല്‍ കൃപയില്‍ ദിനവും
സമൃദ്ധരായ് വളര്‍ന്നീടുവാന്‍
സത്യാത്മാവേ നീ പുതുക്കിടുക
നിന്‍സഭയെ ദിനവും - വീശുക-

3. ഊഷരമാം മരുപോല്‍
വരളുമീ മനസ്സുകളെ
ആത്മാവിന്‍ ഉറവകളാല്‍
അഭിഷേകം ചെയ്യണമേ
നാഥാ നിന്‍ സേവ ചെയ്‌വാന്‍ സമ്പൂര്‍ണ്ണമായ്
ഞാനിതാ സമര്‍പ്പിക്കുന്നു - വീശുക-


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com