യേശുവിളിക്കുന്നു യേശുവിളിക്കുന്നു CSIKerla405
യേശുവിളിക്കുന്നു, യേശുവിളിക്കുന്നു
സ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി
യേശു വിളിക്കുന്നു-യേശു വിളിക്കുന്നു
1. ആകുലവേളകളില്‍
ആശ്വാസം നല്‍കിടും താന്‍
എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍
എണ്ണമില്ലാ നന്മ നല്‍കിടും താന്‍ - യേശു
2. കണ്ണീരെല്ലാം തുടയ്ക്കും
കണ്‍മണി പോല്‍ കാക്കും
കാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലും
കനിവോടെ നിന്നെ കാത്തിടും താന്‍ - യേശു
3. മനഃക്ലേശം നേരിടുമ്പോള്‍
ബലം നിനക്കു നല്‍കും
അവന്‍ നിന്‍ വെളിച്ചവും രക്ഷയുമാകയാല്‍
താമസമെന്യേ നീ വന്നീടുക - യേശു
4. സകല വ്യാധിയെയും
ഗുണമാക്കും വല്ലഭന്‍ താന്‍
ആരായിരുന്നാലും ഭേദങ്ങള്‍ എന്നിയെ
കൃപയാലെ നിന്നെ കാത്തിടും താന്‍ - യേശു