കരുണാരസരാശേ കര്ത്താവേ CSIKerla406
കരുണാരസരാശേ കര്‍ത്താവേ
കരളലിയേണം പ്രഭോ
യേശുമഹേശാ ശാശ്വത നാഥാ
ആശിഷമാരി നല്‍കേണം ദേവാ - കരുണാ
തിരുമൊഴിയാലീ ജഗമഖിലം നീ
രചിച്ച നാഥാ പരമേശാ
തിരുസവിധേ സ്തുതിഗാനംപാടും
അടിയങ്ങളെ നീ അനുഗ്രഹിക്കൂ - കരുണാ
തിരുവചനം ഇന്നാഴമായ് നല്‍കി
ഉള്ളങ്ങളെ നീ ഉണര്‍ത്തണമേ
ആയിരമായിരം പാപികള്‍ മനമി-
ന്നൊരുക്കണമേ അങ്ങേ സ്വീകരിക്കാന്‍ - കരുണാ