മധുരം മധുരം മനോഹരം നല് CSIKerla407
മധുരം മധുരം മനോഹരം നല്‍
തേനിലും മധുരം തിരുവചനം
1
മേല്‍ത്തരമാം പൊന്‍ അതിന്നോടതുല്യം
തങ്കവും അതിനോടു സമമല്ല - മധുരം
2
പാതയില്‍ ശോഭിത ദീപമതായി
കൂരിരുള്‍ ആകെ അകറ്റീടും - മധുരം
3
അരിയൊടുപൊരുതാന്‍ അരികില്‍ മരുവും
ശരിയാം ഉടവാള്‍ അതുന്യൂനം - മധുരം
4
രിപുവാം പാമ്പിന്‍ ദംശനമേറ്റു
മരിച്ചോര്‍ക്കെല്ലാ-മുയിരേകും - മധുരം
5
വഴിയറിയാതെ ഉഴലും മര്‍ത്യനു
തെളിവായ് മാര്‍ഗ്ഗം വെളിവാക്കും - മധുരം
6
ആത്മവിശപ്പാല്‍ വലയുന്നോര്‍ക്കു
ഭക്ഷണമാകും മന്നയിത് - മധുരം
7
അദ്ധ്വാനിക്കും മനുജര്‍ക്കഖിലം
ആശ്വാസത്തിന്നുറവിടമാം - മധുരം