നിന് ന്യായപ്രമാണത്തിന് CSIKerla408
നിന് ന്യായപ്രമാണത്തിന്
അത്ഭുതം കാണ്മാനെന്‍
കണ്കള് തുറക്കണമേ
എന്റെ പൊന്നു നാഥനേ
1
നിന് വചനത്തിന് അത്ഭുത-മര്‍മ്മങ്ങള്‍
കാണ്മാനെന്‍ കണ്കള് തുറന്നിടണേ
നിന് വചനം കാലിനു ദീപവും
പാതക്കു പ്രകാശവും ആയിടുന്നു
നിന് വചനമെനിക്കെത്രയോ പ്രിയം
ഇടവിടാതെ എന്‍ ധ്യാനമല്ലോ-നിന്
2
നിന് വചനം ശ്രവിക്കും എഴകള്‍ക്ക്
ഭാരങ്ങളില് ആശ്വാസമതേ
നിന് വചനത്തിന് സാരം സനാതനമേ
ജീവന് പകരും നല് സ്രോതസ്സുമെ
ഞാന്‍ പരദേശിയായ് പാര്‍ക്കും വീട്ടില്‍
നിന് വചനം എന്‍ കീര്‍ത്തനവും-നിന്