അളവില്ലാ ദാനങ്ങള്‍ നല്കുന്നോനെ CSIKerla413
അളവില്ലാ ദാനങ്ങള്‍ നല്കുന്നോനെ
അടിയങ്ങള്‍ തൃപ്പാദേ വന്നീടുന്നു
അരുളേണമേ അനുഗ്രഹങ്ങള്‍
ആശ്വാസ ദായകനേ
1
വിശ്വസ്തരായി ഞങ്ങള്‍
സുവിശേഷ ഘോഷണത്തില്‍
ശക്തിയോടെന്നും നിന്നീടുവാന്‍
നിന്‍കൃപ നല്കേണമേ - അള
2
അകൃത്യങ്ങള്‍ എറിടുമ്പോള്‍
നീതിയിന്‍ ദീപങ്ങളായി
ശുദ്ധരായെന്നും നിന്നീടുവാന്‍
നിന്‍കൃപ നല്കേണമേ - അള
3
ആത്മാവില്‍ ജ്വലിച്ചു ഞങ്ങള്‍
ഉത്സാഹമുള്ളവരായി
നിര്‍വ്യാജസ്നേഹം കാത്തീടുവാന്
നിന് കൃപ നല്കേണമേ - അള