• waytochurch.com logo
Song # 12979

ആരാധനയുടെ ആത്മാവുണരട്ടെ CSIKerla414


 ആരാധനയുടെ ആത്മാവുണരട്ടെ
ജനമെല്ലാം മറന്നു നാഥനെ വാഴ്ത്തട്ടെ
നാവില്‍ നവ നവ ഗാനങ്ങളുമായ്‌
ഉണര്‍ന്നു പാടട്ടെ

1. സ്വര്‍ഗ്ഗം വെടിഞ്ഞു മണ്ണില്‍ നടന്നു
മണ്ണിനെ വിണ്ണാക്കിയോന്‍
അവന്‍ പിന്‍പേ നടന്നു ചെല്ലാം നമുക്കു
സാക്ഷികളായിടുവാന്‍ - ആരാധന..

2. പാപം ചുമന്നു രോഗം വഹിച്ചു
ക്രൂശില്‍ തകര്‍ന്നവന്‍
പുതു ജീവന്‍ പകര്‍ന്നു നല്‍കാന്‍ ഉയിര്‍ത്തു
നമുക്കായ് ജീവിക്കുന്നു - ആരാധന..

3. മേഘത്തേരേറി വേഗം വരുന്ന
നാഥനെ എതിരേല്ക്കുവാന്‍
നമുക്കെല്ലാം ഉണര്‍ന്നു ദീപം തെളിച്ചു
കാഹളം കാതോര്‍ത്തിടാം - ആരാധന


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com