ഡപ്പാ മുറിയടന്ത CSIKerla415
ഡപ്പാ - മുറിയടന്ത
പല്ലവി
പരനേ! തിരുമുഖശോഭയിന്‍
കതിരെന്നുടെ ഹൃദയെ
നിറവാന്‍ കൃപയരുളേണമീ
ദിവസാരംഭ സമയെ
ചരണങ്ങള്‍
1. ഇരുളിന് ബലമഖിലം മമ
നികടേ നിന്നങ്ങൊഴിവാന്
പരമാനന്ദ ജയകാന്തിയെന്
മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ..)
2. പുതുജീവനിന്‍ വഴിയേ മമ
ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘന-
മിഹമാം വഴി നടത്താന്‍ (പരനേ..)
3. ഹൃദയേ തിരുകരമേകിയ
പരമാമൃത ജീവന്
പ്രതിവാസരം വളര്‍ന്നേറ്റവും
ബലയുക്തമായ് ഭവിപ്പാന് (പരനേ..)
4. പരമാവിയിന്‍ തിരുജീവന്റെ
മുളയീയെന്നില്‍ വളര്ന്നി-
ട്ടരിസഞ്ചയ നടുവില്‍ നിന്റെ
ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..)
5. മരണം വരെ സമരാങ്കണ
മതില് ഞാന്‍ നിലനിന്നി-
ട്ടമര്‍ ചെയ്തെന്റെ നിലകാക്കുവാന്
തവ സാക്ഷിയായിരിപ്പാന് (പരനേ..)
6. അമിതാനന്ദ സുഖശോഭന
നിലയേ വന്നങ്ങണവാന്‍
അവിടെന്നുടെ പ്രീയനോടൊത്തു
യുഗകാലങ്ങള്‍ വസിപ്പാന്‍ (പരനേ..)