• waytochurch.com logo
Song # 12981

ഡപ്പാ ഏകതാളം csikerla


 ഡപ്പാ - ഏകതാളം
1. മനമേ! പക്ഷിഗണങ്ങളുണര്‍ -
ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ! നീയുമുണര്‍ന്നിട്ടേശു
പരനെ പാടി സ്തുതിക്ക.

2. മനമേ! നിന്നെ പരമോന്നതന്‍
പരിപാലിക്കുന്നതിനെ
നിനച്ചാല്‍ നിനക്കുഷസ്സില്‍ കിട-
ന്നുറങ്ങാന്‍ കഴിഞ്ഞിടുമോ

3. മൃഗജാലങ്ങളുണര്‍ന്നീടുന്ന
സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിര്‍വ്വിചാരിയാ-
യുറങ്ങാതെന്‍റെ മനമേ!

4. മരത്തിന്‍ കൊമ്പിലിരിക്കും പക്ഷി
യുരയ്ക്കും ശബ്ദമതുകേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ
പരനെ പാടിസ്തുതിക്ക

5. പരനേശുതാനതിരാവിലെ
തനിയേയൊരുവനത്തില്‍
പരിചോടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥി-
ച്ചതു നീ ചിന്തിച്ചീടുക.

6. ഒരു വാസരമുഷസ്സായപ്പോള്‍
പീലാത്തോസിന്‍റെ അരികെ
പരനേശുവൊരജംപോല്‍ നിന്ന
നില നീ ചിന്തിച്ചീടുക.

7. പരനെ തള്ളിപ്പറഞ്ഞ പത്രോ-
സതിരാവിലെ സമയെ
പെരുത്ത ദുഃഖം നിറഞ്ഞു പുറ-
ത്തിറങ്ങിപ്പൊട്ടിക്കരഞ്ഞു.

8. മറിയ അതിരാവിലേശുവെ
കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
കരയുന്നതെന്തതുലസ്നേഹം
മനമേ നിനക്കതുണ്ടോ?

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com