• waytochurch.com logo
Song # 12982

വന്ദനം പൊന്നേശുനാഥാ csikerla


 വന്ദനം പൊന്നേശുനാഥാ-!
നിന്‍റെ കൃപയ്ക്കായ് എന്നുമേ

1. ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിന്നായ്
തന്ന കൃപയോര്‍ത്തിതാ - വന്ദനം - വന്ദനം

2. പോയ രാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനേ! നന്ദിയായ് - വന്ദനം - വന്ദനം

3. ഇന്നലേക്കാള്‍ - ഇന്നുനിന്നോടേറ്റം
ചേര്‍ന്നു ജീവിക്കേണം ഞാന്‍ - വന്ദനം - വന്ദനം

4. ഇന്നു നിന്‍റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക - വന്ദനം - വന്ദനം

5. നിന്മുഖത്തിലുള്ള ദിവ്യകാന്തി
എന്മേല്‍ ശോഭിക്കേണമേ - വന്ദനം - വന്ദനം

6. അഴിയാത്ത-ജീവശക്തിയെന്നില്‍
ഒഴിയാതെ പാര്‍ക്കേണം - വന്ദനം - വന്ദനം

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com